Skip to main content

സഹചാരി അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി യൂണിറ്റുകളെ ആദരിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ സഹചാരി അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  വിവേചനങ്ങളില്ലാതെ സമപ്രായക്കാരായ മറ്റു വിദ്യാര്‍ത്ഥികളോടൊപ്പം മുഖ്യധാരാവിദ്യാഭ്യാസം ലഭിക്കുതന്നിനുളള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ അവകാശത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുകയും വിദ്യാലയാന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.  ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് യൂണിറ്റുകള്‍ക്കാണ് അവാര്‍ഡ്.  കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച യൂണിറ്റുകളെ അവാര്‍ഡിനായി പരിഗണിക്കില്ല. അതാത് യൂണിറ്റ് തയ്യാറാക്കുന്ന ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ടും അപേക്ഷയും സ്ഥാപന മേധാവിയുടെ ശുപാര്‍ശ സഹിതം നവംബര്‍ 20 നു മുമ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  അന്താരാഷ്ട്രാ വികലാംഗ ദിനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടണം.

date