Post Category
135 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു: വൈക്കം ബ്ളോക്ക്
വൈക്കത്തിന്റെ വികസനത്തിനു കുതിപ്പേകാൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ 135 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത്. ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ഫ്ളാറ്റ്് നിർമ്മാണം, ഹൈഡ്രജൻ വാട്ടർ ഉൽപാദനം, റിസോർട്ടുകൾ തുടങ്ങി വിവിധ മേഖലകളിലാണ് സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിച്ചത്.
date
- Log in to post comments