സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം: വിദ്യാർഥികൾക്ക് വിപുലമായ താമസ സൗകര്യങ്ങൾ
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം:വിദ്യാർഥികൾക്ക് വിപുലമായ താമസ സൗകര്യങ്ങൾ
ആലപ്പുഴയില്‍ നവംബര്‍ 15 മുതല്‍ 18 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക്
വിപുലമായ താമസ സൗകര്യങ്ങളാണ് അക്കോമഡേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.ഒരു ദിവസം 1000 ആൺകുട്ടികൾക്കും 1000 പെൺകുട്ടികൾക്കും വീതമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കുടിവെള്ളം എല്ലാ താമസസ്ഥങ്ങളിലും വിദ്യാർഥികൾക്കായി കരുതിയിട്ടുണ്ട്. കൂടാതെ ആംബുലൻസ്, ഹെൽത്ത് സ്ക്വാഡ്, മെഡിക്കൽ സംഘം എന്നിവയുടെ സേവനവും വിദ്യാർഥികൾക്കായി ഉറപ്പാക്കിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളിൽ എത്താൻ പ്രത്യേകം വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്
താമസ കേന്ദ്രങ്ങൾ (ആണ്‍കുട്ടികള്‍)
1. തിരുവനന്തപുരം : എച്ച്.എസ് & എച്ച്.എസ്.എസ് അറവുകാട്
2. കൊല്ലം : ഗവ: എച്ച്.എസ് പറവൂര്‍
3. ആലപ്പുഴ : ഗവ: മോഡല്‍ ഗേള്‍സ് എച്ച്.എസ്.എല്‍.പി.എസ്
4. പത്തനംതിട്ട : കളര്‍കോട്. യു.പി. എസ്.
5. കോട്ടയം, ഇടുക്കി : ഗവ: വി.എച്ച്.എസ്.എസ്. ആര്യാട്
6. എറണാകുളം : എസ്.ഡി.വി. ജെ.ബി.എസ്. ആലപ്പുഴ
7. തൃശ്ശൂര്‍ : തിരുവമ്പാടി എച്ച്.എസ്.എസ്
8,പാലക്കാട്: ടി ഡി എച്ച് എസ് എസ് ആലപ്പുഴ
9, മലപ്പുറം: ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ
10: കോഴിക്കോട്: സെൻ്റ് മൈക്കിൾസ് എച്ച് എസ് തത്തംപള്ളി
11.വയനാട് : സെന്റ് ജോസഫ്സ് എല്‍.പി. എസ്. ആലപ്പുഴ
12. കണ്ണൂര്‍ : തിരുവമ്പാടി എച്ച്.എസ്.
13. കാസര്‍കോട് : ജി.യു.പി.എസ്. പൂന്തോപ്പില്‍ ഭാഗം
താമസ കേന്ദ്രങ്ങൾ (പെണ്‍കുട്ടികള്‍)
1. തിരുവനന്തപുരം : സെന്റ് ആന്റണീസ് എച്ച്.എസ്. ആലപ്പുഴ
2. കൊല്ലം : ഗവ: മുഹമ്മദന്‍സ് ജി.എച്ച്.എസ്.എസ് ആലപ്പുഴ
3. ആലപ്പുഴ : ലജ്നത്തുല്‍ മുഹമ്മദീയ എല്‍.പി.എസ് ആലപ്പുഴ
4. എറണാകുളം : സെന്റ് ആന്റണീസ് എല്‍.പി.എസ് ആലപ്പുഴ
കണിച്ചുകുളങ്ങര ദേവീക്ഷേത്ര അനുബന്ധ കെട്ടിടങ്ങള്‍
5. പത്തനംതിട്ട : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 1,2
6. കോട്ടയം , വയനാട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 3
7. ഇടുക്കി : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 5,7
8. തൃശ്ശൂര്‍ : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 9
9. പാലക്കാട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 8
10. മലപ്പുറം , കോഴിക്കോട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 4
11. കണ്ണൂര്‍ , കാസര്‍കോട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 6
(പി.ആർ/എ.എൽ.പി./2319)
- Log in to post comments