Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 15ന് രാവിലെ 10.30ന് വിവിധ തസ്തികകള്‍ക്കായി അഭിമുഖം നടത്തും. സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ്ടു), ഡിസ്ട്രിബ്യൂഷന്‍ ലീഡര്‍ (പ്ലസ്ടു/ഡിഗ്രി), ഏജന്‍സി മാനേജര്‍ ഡിഗ്രി), ടെലികോളര്‍ (പ്ലസ്ടു), യൂണിറ്റ് മാനേജര്‍ (പ്ലസ്ടു/ഡിഗ്രി), വെയര്‍ ഹോബ്‌സ് പിക്കപ്പ് സ്റ്റാഫ് (പുരുഷന്മാര്‍, യോഗ്യതഃ പ്ലസ്ടു), സര്‍വീസ് സെന്റര്‍ ഡെലിവറി സ്റ്റാഫ് (പുരുഷന്മാര്‍, യോഗ്യത: പ്ലസ്ടു) എന്നീ തസ്തികകളിലാണ് അഭിമുഖം നടത്തുന്നത്. 35 വയസ്സാണ് പ്രായപരിധി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0471-2992609, 8921916220

date