Post Category
ഭിന്നശേഷിക്കാർ രജിസ്റ്റർ ചെയ്ണം
ഹയർസെക്കണ്ടറി വിഭാഗത്തിൽ അധ്യാപക നിയമനത്തിന് യോഗ്യരായ അമ്പത് വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേൾവിപരിമിതർ എന്നീ ഭിന്ന ശേഷി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾ റീജിയണൽ പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നവംബർ 16 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.ജ്യോഗ്രഫി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി,കെമിസ്ട്രി, സുവോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്കൃതം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്,അറബിക്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ അധ്യാപകരാണ് രജിസ്ടർ ചെയ്യേണ്ടത്.
date
- Log in to post comments