Skip to main content

ലോക പ്രമേഹ ദിനാചരണം നവംബർ 14  ന്

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും , അണക്കര റോട്ടറി ക്ലബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണം  നവംബർ 14 വ്യാഴാഴ്ച അണക്കര വ്യാപാര ഭവനിൽ വച്ച് സംഘടിപ്പിക്കും. "തടസ്സങ്ങൾ നീക്കാം വിടവുകൾ നികത്താം " എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.പൊതുജനങ്ങളെ പ്രമേഹ രോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി അണക്കര സെൻറ് തോമസ് ഫെറാനോ ചർച്ച് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന കൂട്ട നടത്തം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ രാവിലെ 9 30ന് ഫ്ലാഗ് ഓഫ് ചെയ്യും.

അണക്കര വ്യാപാര ഭവനിൽ രാവിലെ 10 .30 ന് ,ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് അൻസിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും.അണക്കര റോട്ടറി ക്ലബ്ബ് പ്രസിഡൻറ് മാണി ഇരുമേട അധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ മെഡിക്കൽ ഓഫീസർ . ഡോ.സുരേഷ് വർഗീസ്. എസ് പ്രമേഹ ദിന സന്ദേശം നൽകും.ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷാജു സെബാസ്റ്റ്യൻ ,കട്ടപ്പന താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ  ആഷാ ജോസഫ് എന്നിവർ നയിക്കുന്ന ബോധവൽക്കരണ സെമിനാർ ,ജീവിതശൈലി രോഗ നിർണയ പരിശോധന, പ്രമേഹ രോഗ ലക്ഷണങ്ങൾ,ചികിത്സാരീതികൾ ഭക്ഷണരീതികൾ, വ്യായാമം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ എന്നിവ  സംഘടിപ്പിക്കും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, അണക്കര റോട്ടറി ക്ലബ് ഭാരവാഹികൾ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനയിൽനിന്നുമുള്ള പ്രതിനിനിധികൾ,കോളേജ് പ്രതിനിധികൾ,ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും
 

date