പ്രമേഹദിന ക്യാമ്പയിൻ മധുര നൊമ്പരം 14ന് തുടങ്ങും
ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ജില്ല ആരോഗ്യ വകുപ്പ് നവംബർ 14 മുതൽ ഒരാഴ്ച 'മധുര നൊമ്പരം' ക്യാമ്പയിൻ നടത്തും. പ്രമേഹ പരിശോധന ക്യാമ്പുകളും അവബോധ പ്രവർത്തനങ്ങളും നടത്തുമെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ വർഷവും നവംബർ 14നാണ് ലോക പ്രമേഹ ദിനം ആചരിക്കുന്നത്. 'തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം' എന്നതാണ് ഇത്തവണത്തെ പ്രമേഹ ദിന സന്ദേശം.
എന്താണ് പ്രമേഹം
രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) വളരെ ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ അല്ലെങ്കിൽ ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്തപ്പോഴാണ് പ്രമേഹം ഉണ്ടാവുക.
പ്രമേഹം ഒഴിവാക്കാൻ പാലിക്കേണ്ട ശീലങ്ങൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുക, പച്ചക്കറികളും ഇലക്കറികളും നിറയെ ഭക്ഷണത്തിൽ ഉൾപെടുത്തുക, ഭക്ഷ്യപദാർത്ഥങ്ങൾ വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് പാകം ചെയ്യുക, സ്ഥിരമായി വ്യായാമ മുറകൾ പാലിക്കുക, പുകവലി, മദ്യപാനം മുതലായ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കുക.
പ്രമേഹം വരാതിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ: പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളായ ഐസ് ക്രീം, കേക്ക്, മധുര പലഹാരങ്ങൾ, മിഠായി എന്നിവ, കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണ വസ്തുക്കൾ.
- Log in to post comments