ഫേസ് ആപ്പ് മസ്റ്ററിങ് കണ്ണൂർ താലൂക്കിൽ 14 മുതൽ
റേഷൻ കടകളിലെ ഇ പോസ് മെഷീൻ മുഖേന മസ്റ്ററിങ് നടത്താൻ സാധിക്കാത്ത എഎവൈ മുൻഗണന കാർഡുകളിലെ (മഞ്ഞ, പിങ്ക് കാർഡ്) അംഗങ്ങൾക്കായി പൊതുവിതരണ വകുപ്പ് ഫേസ് ആപ്പ് തയ്യാറാക്കി. ഫേസ് ആപ്പ് മസ്റ്ററിങ് നടത്തുന്നതിന് വേണ്ടി കണ്ണൂർ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ, സാംസ്‌കാരിക നിലയം എളയാവൂർ സോണൽ നവംബർ 14, കണ്ണൂർ കോർപ്പറേഷൻ, എടക്കാട് സോണൽ, സാംസ്‌കാരിക നിലയം തോട്ടട നവംബർ 16, കണ്ണൂർ കോർപ്പറേഷൻ, മുസ്ലീം ജമാ അത്ത് ഹാൾ നവംബർ 18, കണ്ണൂർ കോർപ്പറേഷൻ ചേലോറ സോണൽ, കാപ്പാട് 68-ാം നമ്പർ റേഷൻ കടക്ക് സമീപം നവംബർ 16, വളപട്ടണം പഞ്ചായത്ത് നവംബർ 15, അഴീക്കോട് പഞ്ചായത്ത് നവംബർ 16, ചിറക്കൽ പഞ്ചായത്ത് നവംബർ 15, മുഴപ്പിലങ്ങാട് പഞ്ചായത്ത് നവംബർ 18, പെരളശ്ശേരി പഞ്ചായത്ത് നവംബർ 18, കടമ്പൂർ പഞ്ചായത്ത് നവംബർ 20, മുണ്ടേരി പഞ്ചായത്ത് നവംബർ 19, നാറാത്ത് പഞ്ചായത്ത്, നാറാത്ത് 164-ാം നമ്പർ റേഷൻ കടക്ക് സമീപം നവംബർ 18, കല്ല്യാശ്ശേരി പഞ്ചായത്ത് നവംബർ 21, മാട്ടൂൽ പഞ്ചായത്ത് നവംബർ 16, പാപ്പിനിശ്ശേരി പഞ്ചായത്ത് നവംബർ 19, ചെറുകുന്ന് പഞ്ചായത്ത് നവംബർ 20, കണ്ണപുരം പഞ്ചായത്ത് നവംബർ 21 എന്നീ സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് ഫേസ് ആപ്പ് മസ്റ്ററിംഗ്. ചെമ്പിലോട് പഞ്ചായത്ത് നവംബർ 20, അഞ്ചരക്കണ്ടി പഞ്ചായത്ത്, കാവിന്മൂല വയോജന വിശ്രമ കേന്ദ്രം നവംബർ 18 എന്നീ സ്ഥലങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെയും മസ്റ്ററിങ് നടക്കും. മസ്റ്ററിങ് ചെയ്യാത്ത എഎവൈ മുൻഗണന കാർഡുകളിലെ മുഴുവൻ അംഗങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അറിയിച്ചു.
- Log in to post comments