Skip to main content

ശാസ്‌ത്രോത്സവം: നഗരത്തെ ഉത്സവലഹരിയിലാക്കാന്‍ കലാപരിപാടികളും

സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പൊലിമയേകാന്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരികപരിപാടികളും ഒരുങ്ങുന്നു. സംഘാടകസമിതിയുടെ നേതൃത്വല്‍ വിപുലമായ കലാപരിപാടികളാണ് നവംബര്‍ 15 മുതല്‍ 18 വരെ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. 
മേളയുടെ ആദ്യദിനം പ്രധാനവേദിയായ സെന്റ് ജോസഫ്‌സ്എച്ച് എസ് എസില്‍ വൈകിട്ട്അഞ്ച് മണിക്ക് ഇപ്റ്റ നാട്ടരങ്ങോടെയാണ് സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമാവുക. നാട്ടുപാരമ്പര്യത്തിന്റെ പാട്ടും കൊട്ടും ചുവടുമായ് ജനപ്രിയകലാകാരന്‍മാരെ അണിനിരത്തി സജീവ് കാട്ടൂരാണ് കലാമേള നയിക്കുന്നത്. 
നവംബര്‍ 16-ന് ശനിയാഴ്ച്ച രണ്ടുമണി മുതല്‍ ലിയോ തേര്‍ട്ടീന്ത് എച്ച് എസ് എസില്‍അതിവേഗ ചിത്രകാരന്‍ ഡോ. ജിതേഷ്ജിയുടെ ശാസ്ത്രദര്‍ശന്‍ വരയരങ്ങ് നടക്കും. ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍മാരെ വേഗവരയിലൂടെ അരങ്ങില്‍ അവതരിപ്പിക്കുന്ന വിനോദ വിജ്ഞാന സ്റ്റേജ് ഷോയാണിത്. ഡോ. ജിതേഷ്ജി വരക്കുന്ന പ്രമുഖരുടെ കാരിക്കേച്ചറുകള്‍ തിരിച്ചറിഞ്ഞ് ശരിയായ ഉത്തരം പറയുന്നവര്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ സമ്മാനവും നല്‍കുന്നുണ്ട്. 
ശനിയാഴ്ച വൈകിട്ട് അഞ്ചിന് സെന്റ് ജോസഫ്‌സ്എച്ച് എസ് എസില്‍ പള്ളിക്കൂടം ടി വി മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. സംസ്ഥാനത്തെ പാട്ടുകാരായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗാനമേള ട്രൂപ്പാണിത്. 
16 ന്വൈകിട്ട് 7.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന രംഗ് മാല സെന്റ് ജോസഫ്സ് എച്ച്.എസില്‍ അരങ്ങേറും. നവംബര്‍ 17 ന് വൈകിട്ട് അഞ്ച് മണിക്ക്പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടിനും സെന്റ് ജോസഫ്സ് എച്ച്.എസ് വേദിയാകും. 
കൂടാതെ 16, 17 തീയതികളിലായി ലിയോ തേര്‍ട്ടീന്ത് എച്ച് എസ് എസില്‍  നാടന്‍ പാട്ടുകള്‍, വിവിധ സ്‌കൂളുകളിലെ കുട്ടികള്‍  അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാന്‍സ്, കരോക്കെ ഗാനമേള, നാടകം, ഏകാംഗ നാടകം, സോപാന സംഗീതം തുടങ്ങിയ മറ്റു കലാപരിപാടികളും അരങ്ങേറും. 16 ന് രാവിലെ 10 മണി മുതല്‍ കടയ്ക്കല്‍ ആമിന ടീച്ചറും അധ്യാപകസംഘവും നയിക്കുന്ന ചിത്രപ്രദര്‍ശനവും തത്സമയ ചിത്രരചനയും ലിയോ തേര്‍ട്ടീന്ത് എച്ച് എസ് എസില്‍ നടക്കും. 

date