Skip to main content

അറിയിപ്പുകൾ-1

 

ഇന്നും നാളെയും ജലവിതരണം തടസപ്പെടും 

ദേശീയപാതയിൽ മലാപ്പറമ്പ് ജംഗ്ഷനിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ 15, 16 തീയതികളിൽ മലാപ്പറമ്പ്, എരഞ്ഞിപ്പാലം, സിവിൽ സ്റ്റേഷൻ, തടമ്പാട്ടുതാഴം, നടക്കാവ്, കരിക്കാംകുളം, മാളിക്കടവ്, കുണ്ടുപറമ്പ്, വേങ്ങേരി, ബിലാത്തികുളം, പുതിയങ്ങാടി, കാരപ്പറമ്പ്, തോപ്പയിൽ, വെള്ളയിൽ,  തിരുത്തിയാട്, മാവൂർ റോഡ്, ഭട്ട് റോഡ്, ഗാന്ധി റോഡ്, ജോസഫ് റോഡ്, കൃഷ്ണൻ നായർ റോഡ് എന്നീ ഭാഗങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടും.

 

ലിഫ്റ്റ്/ എസ്കലേറ്റർ; അദാലത്ത് കാലാവധി നീട്ടി 

 

ജില്ലയിൽ കാലാവധി കഴിഞ്ഞ ലിഫ്റ്റ്, എസ്കലേറ്റർ ലൈസൻസുകൾ കുടിശ്ശിക ഒഴിവാക്കി പുതുക്കി നൽകുന്നതിനായി സംഘടിപ്പിക്കുന്ന 
അദാലത്തിന്റെ അവസാന തീയതി നവംബർ 30 വരെ നീട്ടി.  അദാലത്തിൽ പങ്കെടുക്കാൻ ഫീസായ 3310 രൂപ 0043-00-102-99 എന്ന അക്കൗണ്ട് ഹെഡിൽ അടച്ച ചലാൻ റസീതിയും ഫോം-ജി യിലുള്ള അപേക്ഷയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസിൽ ഉടൻ ലഭ്യമാക്കണം. ഈ അവസരം പ്രയോജനപ്പെടുത്തി അനധികൃതമായി പ്രവർത്തിക്കുന്ന ലിഫ്റ്റ്,  എസ്കലേറ്ററുകൾ ക്രമപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0495-2950002.

 

തുല്യത സമ്പർക്ക പഠനം; പഠിതാക്കൾ പങ്കെടുക്കണം

 

സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പത്താം തരം തുല്യത പതിനെട്ടാം ബാച്ചിന്റെയും ഹയർ സെക്കന്ററി തുല്യത ഒൻപതാം ബാച്ചിന്റെയും സമ്പർക്ക പഠന ക്ലാസ്സുകൾ ജില്ലയിൽ തുടങ്ങി. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസ്സുകൾ നടക്കുന്നത്. പത്താം തരത്തിന് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 10 സമ്പർക്ക പഠനകേന്ദ്രങ്ങളും ഹയർ സെക്കന്റി തുല്യതയ്ക്ക് 12 പഠനകേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്.
നിരന്തര മുല്യനിർണ്ണയം ഉൾപ്പടെയുളളതിനാൽ കോഴ്സിന് രജിസ്റ്റർ ചെയ്ത മുഴുവൻ പഠിതാക്കളും അവർക്ക് അനുവദിച്ച സമ്പർക്ക പഠനകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു. പഠിതാക്കൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കേണ്ട  സമ്പർക്ക പഠനകേന്ദ്രങ്ങൾ അറിയാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് 9446630185 നമ്പറിൽ ബന്ധപ്പെടാം.

date