Skip to main content

അറിയിപ്പുകൾ-2

 

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു

 

കോഴിക്കോട് ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്ടി വിഭാഗത്തിലുള്ള  യുവതീ-യുവാക്കള്‍ക്ക് എന്‍ടിടിഎഫ്  മുഖേന നടത്തുന്ന CNC - VMC Turning 10 മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ഈ പദ്ധതിക്കായി 18 നും 24 നും ഇടയിൽ പ്രായമുള്ള എസ്എസ്എല്‍സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു.  താല്‍പര്യമുള്ളവര്‍ നവംബര്‍ 22  നകം  കോഴിക്കോട് ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നേരിട്ടോ 0495-2376364 എന്ന നമ്പറിലോ ബന്ധപ്പെടണം.

 

സരോവരം ബയോപാര്‍ക്കില്‍ പെഡല്‍ ബോട്ടിംഗ് ഇന്ന് മുതൽ

 

 കോഴിക്കോട് ഡിടിപിസിയുടെ കീഴിലുള്ള കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാര്‍ക്കില്‍ ഇന്ന് (നവംബര്‍ 14) മുതല്‍ പൊതുജനങ്ങള്‍ക്ക്  പെഡല്‍ ബോട്ടിംഗ് തുടങ്ങും. രാവിലെ 9 മുതല്‍ വൈകീട്ട്  5:30 വരെയാണ് ബോട്ടിംഗ്  സമയം.  മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 40 രൂപയുമാണ് ഫീസ്. 

 

മാത്‍സ് ഹൈസ്‌ക്കൂള്‍ ടീച്ചര്‍ അഭിമുഖം 20 ന് 

 

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (ഗണിതം) (മലയാളം മീഡിയം) (തസ്തിക മാറ്റം വഴി) (കാറ്റഗറി നമ്പര്‍. 264/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും വണ്‍ടൈം വെരിഫിക്കേഷന്‍  പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 20 ന് കേരള പി എസ് സി കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കില്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം.  ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ ഫോം (Appendix-28) പി എസ് സി യുടെ വെബ്‌സൈറ്റില്‍  നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371971.

 

തേക്ക് മരങ്ങള്‍ ലേലം 28 ന് 

 

കാഞ്ഞിരപ്പുഴ വര്‍ക്ക്‌ഷോപ്പ് കോമ്പൗണ്ടില്‍ നെല്ലിക്കുന്ന് ഭാഗത്ത് നില്‍ക്കുന്ന രണ്ട്  തേക്ക് മരങ്ങളും മുറിച്ചിട്ട രണ്ട് തേക്ക് മരങ്ങളും നവംബര്‍ 28 ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെപിഐപി ഡിവിഷന്‍ നമ്പര്‍ 1 ഓഫീസിൽ പൊതുലേലം ചെയ്ത് വില്‍ക്കും.

date