Skip to main content

അറിയിപ്പുകൾ-2

 

കുക്ക് പ്രായോഗിക പരീക്ഷ 22ന് 

 

കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നതിനായി നവംബർ 22 ന് രാവിലെ 11 മണിക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു.  വളയം കല്ലുനിര കെഎപി ആറാം ബറ്റാലിയനിൽ വച്ചാണ് പ്രായോഗിക പരീക്ഷയും അഭിമുഖവും. ദിവസം 675 രൂപ നിരക്കിൽ 59 ദിവസത്തേക്കാണ് നിയമനം. മാസവേതനം പരമാവധി 18, 225 രൂപ. അപേക്ഷ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക് എന്നിവ സഹിതം അന്ന് സെലക്ഷൻ ബോർഡ് അംഗങ്ങൾ മുമ്പാകെ എത്തണം.

 

ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം 

 

മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽനിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയിട്ടുള്ള, വില്ലേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ/ ബാങ്ക് മാനേജർ/ ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 20ന് മുമ്പ് സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം (പോസ്റ്റ്), കോഴിക്കോട്-6 എന്ന വിലാസത്തിൽ അയച്ചു തരണം. 

നിശ്ചിത തീയതിക്കകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല.  60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബപെൻഷൻകാർ, പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും ലഭ്യമാക്കണം. ഫോൺ: 0495-2360720.

date