Skip to main content

*ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം*

മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്ന് ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ നവംബര്‍ 20ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി.ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673006 എന്ന വിലാസത്തിലാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് അയക്കേണ്ടത്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല. 60 വയസ്സില്‍ താഴെയുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും സമര്‍പ്പിക്കണം. കൂടുല്‍ വിവരങ്ങള്‍ക്ക്: 0495 2360720.

date