Skip to main content

*കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം: മന്ത്രി പി രാജീവ്*

 

ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം കുട്ടിക്കാലമാണ് . ശിശു ദിനത്തില്‍ കുട്ടികളുടെ കയ്യിലുള്ള പനിനീര്‍ പൂക്കള്‍ ചാച്ചാജിയോടുള്ള താല്‍പര്യവും സ്നേഹവുമാണു പ്രകടമാക്കുന്നതെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനത്ത് നടന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. 

എല്ലാവരും നല്ല മനുഷ്യരായി ജീവിക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്. ജാതിമത ചിന്തകള്‍ക്ക് അതീതമായി  മറ്റുള്ളവരെ സ്നേഹിക്കുന്നവരും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവരും ആകണം കുഞ്ഞുങ്ങള്‍. ലഹരിക്കും  സമൂഹത്തിലെ മറ്റ് മോശം പ്രവണതകള്‍ക്കെതിരെയും  പ്രതികരിക്കുന്ന ഉത്തരവാദിത്വമുള്ളവരായി കുഞ്ഞുങ്ങള്‍  മാറണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ സംഗമത്തില്‍ രാഷ്ട്രപതിയും  പ്രധാനമന്ത്രിയും സ്പീക്കറും എല്ലാം പെണ്‍കുട്ടികളായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി രാജേന്ദ്ര മൈദാനത്ത് സമാപിച്ച റാലി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അമയ ലൈജു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ രാഷ്ട്രപതി അമിയ സുമി സജി അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കര്‍ മേരി ശ്രദ്ധ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ കണ്ണാടിപറമ്പ്  ഗവണ്‍മെന്റ് എച്ച് എസ് എസ് വിദ്യാര്‍ത്ഥിയായ ബി നന്മയ  വരച്ച ശിശുദിന സ്റ്റാമ്പ് ജില്ലാ  സ്പെഷല്‍ ജഡ്ജ് പ്രിന്‍സിപ്പിള്‍ ഹണി എം വര്‍ഗീസ്  പ്രകാശനം ചെയ്തു.  പ്രസംഗ വിജയികള്‍ക്കുള്ള സമ്മാനദാനം കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യും രചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ടി ജെ വിനോദ് എംഎല്‍എ യും നിര്‍വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ യേശുദാസ് പറപ്പിള്ളി,  വൈസ് പ്രസിഡന്റ് അഡ്വ കെ എസ് അരുണ്‍കുമാര്‍, ശിശുക്ഷേമ സമിതി സെക്രട്ടറി സുനില്‍ ഹരീന്ദ്രന്‍ കുട്ടികളുടെ പ്രതിനിധികളായ ഇഷാനി പ്രമോദ് , പി എസ് അന്ന കെയിന്‍, ഐസ അനാം എന്നിവര്‍ പങ്കെടുത്തു.

പാചക മത്സരം സംഘടിപ്പിക്കും

സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കു സംഘടിപ്പിക്കുന്ന ജില്ലാതല പാചക മത്സരം നവംബര്‍ 16-ന് കാക്കനാട് എംഎഎഎംജി.എല്‍.പി എസില്‍ നടക്കും. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ തൃക്കാക്കര എം എല്‍ എ ഉമ തോമസ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ജൂനിയര്‍ റസിഡന്റ് താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും. 
യോഗ്യത എം ബി ബി എസ്, റേഡിയോളജിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍. 
താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 25 ന്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 11:30 ന് അഭിമുഖത്തില്‍ പങ്കെടുക്കണം. 
രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ 

രജിസ്റ്റര്‍ ചെയ്യണം 

വനിതാ ശിശു വികസന വകുപ്പ് മുഖാന്തിരം ജില്ലയില്‍ പോഷ് ആക്ട് 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും ഐ സി രൂപീകരിക്കേണ്ടതും സംസ്ഥാനം രൂപീകരിച്ചിട്ടുള്ള പോഷ് പരാതി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. വെബ് അഡ്രസ് posh.wcd.kerala.gov.in. 
ഫോണ്‍: 0484 2952949.

തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി തൈകള്‍ നേരിട്ട് വാങ്ങാം. 
ഫോണ്‍: 0485 2554240 

പ്രയുക്തി മിനി ജോബ്ഫെയര്‍ നടത്തുന്നു

ആലുവ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജ് മാത്യു ബ്ലോക്കില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് പ്രയുക്തി മിനി ജോബ്ഫെയര്‍ നടത്തും. 
യോഗ്യത- എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ബി-ടെക്, എംബിഎ, ഐടിഐ. തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്കും  പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 16 ന് രാവിലെ 9.30 ന്  നേരിട്ട് ഹാജരാകണം. 
ഫോണ്‍: 0484 2631240

ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ്. പ്രോജക്ടിന്റെ പരിധിയില്‍ കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള നാല് അങ്കണവാടികള്‍ക്ക് ശിശു സൗഹൃദ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികള്‍/വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സസരാടിസ്ഥാനത്തിലുള്ള ടെന്‍ഡര്‍ ക്ഷണിച്ചു.  
ഫോണ്‍ നമ്പര്‍ 0484-2706695

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 18-ന്

കേരള വനിതാ കമ്മീഷന്‍ നവംബര്‍ 18 ന് എറണാകുളം ഗവണ്‍മെന്റെ്  ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.

date