Skip to main content

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ്. ലൈവ് ഫിഷ് മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി ഗുണഭോക്താവ് സ്വന്തം നിലയില്‍ മുതല്‍ മുടക്കി പദ്ധതി മാനദണ്ഡ പ്രകാരം ഷെഡ് നിര്‍മ്മിക്കുകയും പോര്‍ട്ടബിള്‍ പ്ലാസ്റ്റിക് പൂള്‍-2, എയറേഷന്‍ ആന്റ് വാട്ടര്‍ എക്സേഞ്ച് ഫെസിലിറ്റി ഉപകരണങ്ങള്‍, ഫ്രീസര്‍-രണ്ട്, ഫിഷ് ഡ്രസ്സിംഗ് ഫസിലിറ്റി ഉപകരണങ്ങള്‍ എന്നിവ വാങ്ങി സ്ഥാപിക്കുകയും വേണം. ജനറല്‍ വിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40% തുക സബ്സിഡിയായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25. പദ്ധതികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04672 202537.

date