Post Category
ശിശുദിനം ആഘോഷിച്ചു
ഭിന്നശേഷി കുട്ടികള്‍ക്കായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആലപ്പുഴ ജനറല്‍ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം നടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര് സന്ധ്യ ഉദ്ഘാടനം ചെയ്തു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പാര്‍വ്വതി പ്രസാദ് അധ്യക്ഷത വഹിച്ചു.
ആര്‍എംഒ ഡോ. എം. ആഷ, ഡിഇഐസി ഡെന്റല്‍ സര്ജന് ഡോ. രമ്യ, ഡിഇഐസി മാനേജര്‍ മഞ്ജുലക്ഷ്മി, മാതാപിതാക്കളുടെ പ്രതിനിധിയും സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസബോര്‍ഡ് അംഗവുമായ മുഹമ്മദ് ബീരാന് ദാരിമി അല്‍ ഹൈതമി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
date
- Log in to post comments