പ്രമേഹഭക്ഷണ മത്സരവും ബോധവത്കരണവും നടത്തി
''തടസ്സങ്ങള്‍ തകര്‍ക്കുക, വിടവുകള്‍ നികത്തുക'' എന്ന സന്ദേശവുമായി ലോക പ്രമേഹദിനം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആചരിച്ചു. വേണം മരുന്നിനൊപ്പം ശരിയായ ഭക്ഷണക്രമവും എന്ന മുദ്രാവാക്യവുമായി ജീവനക്കാര്‍ക്കായി 'പ്രമേഹ ഭക്ഷണ മത്സരവും' പൊതുജനങ്ങള്‍ക്കായി ബോധവത്കരണക്ലാസ്സും നടത്തി. വനിത, ശിശു ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തി കെ.കെ. ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ ആര്‍. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍സുലിന്‍ ചികിത്സയെക്കുറിച്ച് ഡോ. ലീന, പ്രമേഹ നേത്രരോഗം എന്ന വിഷയത്തില്‍ ഡോ. നവജീവന്‍, പ്രമേഹവും അസ്ഥിരോഗവും എന്ന വിഷത്തില്‍ ഡോ. അരുണ്‍, പ്രമേഹവും ക്ഷയവും എന്ന വിഷയത്തില്‍ ഡോ. കെ. വേണുഗോപാല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ആര്‍.എം.ഒ ഡോ. ആഷ എം, എആര്‍എംഒ ഡോ. പ്രിയദര്‍ശന്‍ സി.പി. എന്നിവര്‍ സംസാരിച്ചു. പ്രമേഹ ഭക്ഷണ മത്സരത്തിന് ഡയറ്റീഷ്യന്‍ ജോഷ്മ നേതൃത്വം നല്‍കി. യോഗാചാര്യ ജ്യോതി മോഹന്‍ ജീവനക്കാര്‍ക്കുവേണ്ടി യോഗാ ക്ലാസ്സും നടത്തി. ഡോക്‌സി വാഗണ്‍ പര്യടനം കൈതവന, കളര്‍കോട്, ഹൗസിംഗ് കോളനി, സനാതനപുരം എന്നീ വാര്‍ഡുകളില്‍ പകര്‍ച്ചവ്യാധി രോഗപ്രതിരോധ ബോധവത്കരണവും ഡോക്‌സി സൈക്ലിന്‍ ഗുളിക വിതരണവും നടന്നു.
- Log in to post comments