Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡ് മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട്-ആധാര്‍ നമ്പര്‍, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.  സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് - 673006 വിലാസത്തില്‍ നവംബര്‍ 20 നകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിശ്ചിത തിയതിക്കകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. 60 വയസ്സില്‍ താഴെ പ്രായമുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം.  ഫോണ്‍: 0495 2360720.

 

date