Skip to main content

ലോക പ്രമേഹ ദിനാചരണം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് കോട്ടമൈതാനത്ത്  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം. രാകേഷ്   നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ''തടസ്സങ്ങള്‍ നീക്കാം, വിടവുകള്‍ നികത്താം'' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുംബ ഡാന്‍സ് ക്ലാസിന് പൊല്‍പ്പുള്ളി കടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ജെറീന  നേതൃതം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍മാരായ ഡോ.അനൂബ് റസാഖ്, ഡോ. രാജലക്ഷ്മി അയ്യപ്പന്‍, രജീന രാമകൃഷ്ണന്‍, കെ. രാധാമണി,  കെ.പാര്‍വ്വതി,  പി.പി. രജിത തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എം.എല്‍.എസ്.പിക്കാര്‍, ആശാവര്‍ക്കര്‍മാര്‍, എസ്.പി.ആര്‍.ടി.സി അക്കാദമിയിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് വിക്ടോറിയ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രമേഹരോഗ അവബോധ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ഷിലുവിന്റെ നേത്യത്വത്തിലുള്ള ടീം പ്രശ്‌നോത്തരി നയിച്ചു.    

date