Post Category
*ലോക പ്രമേഹ ദിനചരണം* *ജില്ലാതല പരിപാടി നടത്തി*
ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പുല്‍പള്ളി സമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ജില്ലാതല പരിപാടി സമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രമേഹവും ഭക്ഷണ രീതിയും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ബത്തേരി താലൂക്ക് ആശുപത്രി ഡയറ്റീഷന്‍ ഷാക്കീറ സുമയ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ മനോജ് കുമാര്‍, പി.എച്ച്.ഏന്‍ ഗ്രേസി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments