Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐ യിലെ വയര്‍മാന്‍, മെക്കാനിക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സ്, ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് , ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ ട്രേഡുകളില്‍ ഒഴിവുളള ഒരോ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി മുന്‍ഗണന, മുന്‍ഗണനേതര വിഭാഗത്തില്‍പെട്ട നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 19 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖത്തിന് ഹാജരാകണം.  ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ടിസി/എന്‍എസി യും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍ : 0479 2452210, 2953150.

date