Skip to main content

സ്പെഷ്യൽ സമ്മറി റിവിഷൻ; വില്ലേജ് താലൂക്ക് തലങ്ങളിൽ സ്പെഷ്യൽ ക്യാമ്പയിനുകൾ 

2025 ലെ സ്പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് 2025 ജനുവരി ഒന്ന് യോഗ്യതാ തീയതി ആയി വോട്ടർ പട്ടിക പുതുക്കുന്നു. ഇതിനായി വില്ലേജ് താലൂക്ക് തലങ്ങളിൽ സ്പെഷ്യൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു. നവംബർ 16,17,24  തീയതികളിലാണ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. 17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം ഒരുക്കുന്നുണ്ട്. എല്ലാ വോട്ടർമാർക്കും വോട്ടർ പട്ടിക പരിശോധിക്കാനുള്ള അവസരം ലഭിക്കും. ഒഴിവാക്കപ്പെട്ടതായി കണ്ടാൽ  വോട്ടർമാരെ അവർ അർഹരാണെങ്കിൽ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകുന്നതിനും സ്ഥലത്തില്ലാത്തതും സ്ഥലം മാറിപ്പോയതും മരണപ്പെട്ടതുമായ വോട്ടർമാരുടെ വിവരങ്ങൾ ബൂത്ത് ലെവൽ ഓഫീസറെ അറിയിക്കുന്നതിനും ഈ സ്പെഷ്യൽ ക്യാമ്പയിനുകൾ ഉപയോഗിക്കാം. ഈ പ്രവർത്തനങ്ങളിൽ ബൂത്ത് ലെവൽ ഏജന്റ് മാരുടെ സഹായം കൂടി ലഭിക്കും. സി ഇ ഒ യുടെ വെബ്സൈറ്റ്, വോട്ടർ ഹെല്പ് ലൈൻ മൊബൈൽ ആപ്ലിക്കേഷൻ, നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ എന്നിവയിലൂടെ വോട്ടർപട്ടിക പരിശോധിക്കുന്നതിനും പുതിയ വോട്ടർമാരെ ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഉള്ള സാങ്കേതിക സഹായം ഉപദേശവും ക്യാമ്പയിനുകളിൽ ലഭിക്കും.

date