റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്കുന്ന തെളിമ പദ്ധതി ഡിസംബര്‍ 15 വരെ നടത്തും. അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും റേഷന്‍ കടകളിലെ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി /സെയില്സ്മാന് എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള ആക്ഷേപങ്ങള്‍, റേഷന്‍ കടയുടെ നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങള്‍ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്താം.
ഇകെവൈസി നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്തുന്നതിനുളള അപേക്ഷകളും സ്വീകരിക്കും. റേഷന്‍ കാര്‍ഡ് വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കില്ല. റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള ഡ്രോപ്പ് ബോക്സുകളില്‍ അപേക്ഷകളും പരാതികളും നിക്ഷേപിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222612.
- Log in to post comments