റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു
വനിതാ ശിശു വികസന വകുപ്പിലെ കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റി ആഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണം-2024 ന്റെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കണ്ടറി കുട്ടികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക,മാനസിക,ശാരീരിക, വൈകാരിക അതിക്രമങ്ങള്‍ എങ്ങനെ തടയാം കുട്ടികളുടെ വീക്ഷണം എന്നതാണ് വിഷയം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച പരാമാവധി സമയം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള റീല്‍സ് മത്സരത്തിന് അയക്കാം. പശ്ചാത്തല സംഗീതം ആകാം. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഗ്രാഫിക്സ് പോലുള്ള മറ്റു എഡിറ്റിംഗ് വര്‍ക്കുകള്‍ ചെയ്യാന്‍ പാടില്ല. കുട്ടിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സ്കൂളിന്റെ പേര് ആന്‍ഡ് ക്ലാസ്സ് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ റീല്‍സ് ഇ-മെയില്‍ ചെയ്യണം. ഇ-മെയില്‍ വിലാസം- dcpuksd5@gmail.com. റീല്‍സ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 17. ഫോണ്‍- 04994 256990.
- Log in to post comments