Skip to main content

പ്രയാണ സൈക്കിള്‍ റാലി 17 ന്

കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രയാണ സൈക്കിള്‍ റാലി നവംബര്‍ 17 ന് വൈകിട്ട് മൂന്ന് മണിക്ക് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് പ്രമോദ് മുരളി ഫ്ലാഗ് ഓഫ് ചെയ്യും. ബീച്ചില്‍ അവസാനിക്കുന്ന റാലിയുടെ സമാപനത്തേടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമാപനസമ്മേളനം ജില്ലാ പൊലീസ് മേധാവി എം. പി. മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. വസന്തകുമാരി അമ്മ അധ്യക്ഷത വഹിക്കും. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. ജലജാ ചന്ദ്രന്‍ വിശിഷ്ടാതിഥിയാകും. ആലപ്പുഴ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മിനിമോള്‍ ടി. വി സ്വാഗതം ആശംസിക്കും. സിവില്‍ ജഡ്ജ് പ്രമോദ് മുരളി ശിശുദിന സന്ദേശം നല്‍കും.

date