Skip to main content

സ്പെഷ്യൽ സമ്മറി റിവിഷൻ തുടങ്ങി; വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സ്‌പെഷ്യല്‍​ സമ്മറി ​റിവിഷന്‍ 2025 നോടനുബന്ധി​ച്ചുള്ള​  ക്യാമ്പയിന്‍​ നവംബര്‍  16​ ന് താലൂക്ക്/വില്ലേജ് തലത്തില്‍ തുടങ്ങി​. ​നവംബര്‍ ​ 17, 24 എന്നീ ദിവസങ്ങ​ളിലും  ​താലൂക്ക്/വില്ലേജ് തലത്തില്‍ സംഘടിപ്പിക്കുന്നു.  17 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും കൂടാതെ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനുള്ള സൗകര്യവും താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ ഒരുക്കിയിട്ടുണ്ട്.   താലൂക്ക്/വില്ലേജ് തലത്തിലുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനില്‍ എല്ലാ വോട്ടര്‍മാര്‍ക്കും ആവശ്യമെങ്കില്‍ വോട്ടര്‍പട്ടിക പരിശോധിക്കാവുന്നതാണ്.  കൂടാതെ പരിശോധനയില്‍ ആരെയെങ്കിലും ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ പ്രസ്തുത വോട്ടര്‍മ്മാരെ അവര്‍ അര്‍ഹരാണെങ്കില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫോറം 6-ല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു വേണ്ട സഹായം ലഭിക്കുന്നതാണ്.  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും  ഒഴിവാക്കുന്നതിനും ​ സി ഇ ഒ വെബ്സൈറ്റ്,  വി എച്ച് എ , എൻ വി എസ് പി എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ.് സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025 നോടനുബന്ധിച്ച് നവംബര്‍ 28 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതും അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതു​മാണെന്ന്   ​ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.

 

date