ശിശുദിന വാരാചരണം: ചൈൽഡ് ഹെൽപ് ലൈൻ പ്രചാരണ സൈക്കിൾ റാലി സംഘടിപ്പിച്ചു
ശിശുദിന വാരാഘോഷങ്ങളുടെ ഭാഗമായി ചൈൽഡ് ഹെല്പ് ലൈൻ പ്രചാരണാർത്ഥം ജില്ല ശിശു സംരക്ഷണ യൂണിറ്റും വണ്ടർലാ അമ്യൂസ്മെൻറ് പാർക്കും സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.
ചൈൽഡ് ഹെല്പ് ലൈൻ ഓഫീസിൽ നിന്നും ഡി എൽ എസ് എ സെക്രട്ടറി പ്രമോദ് മുരളി ഫ്ലാഗ് ഓഫ് ചെയ്തു.ആലപ്പുഴ ടൗണിലെ വിവിധ സ്കൂളുകളിലെ നൂറോളം കുട്ടികൾ പങ്കെടുത്ത സൈക്കിൾ റാലി ആലപ്പുഴ ടൗണിലൂടെ സഞ്ചരിച്ച് ബീച്ചിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം ആലപ്പുഴ ഡിവൈഎസ്പി മധുബാബു ഉദ്ഘാടനം ചെയ്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി അമ്മ അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ വിശിഷ്ടാതിഥിയായി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി വി മിനിമോൾ, ചൈൽഡ് ഹെല്പ് ലൈൻ കോ ഓർഡിനേറ്റർ പ്രൈസ് മോൻ ജോസഫ് എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴ മാസ്‌റ്റേഴ്സ് ഡാൻസ് അക്കാദമി വഴിയിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതിനെതിരെയുള്ള സർക്കാർ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിന് തെരുവുനാടകവും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
- Log in to post comments