Post Category
ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവം : കാനന പാതയിൽ സമയക്രമം ഏർപ്പെടുത്തി
ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവവു മായി ബന്ധപ്പെട്ട് കാനന പാതയിലൂടെ തീർത്ഥാടകരുടെ സഞ്ചാരത്തിന് സമയ ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷിതവും സുഗമവുമായ യാത്രാ സൗകര്യം കണക്കിലെടുത്താണ് തീർത്ഥാടകരുടെ സഞ്ചാരത്തിന് സമയക്രമീകരണം ഏർപ്പെടുത്തിയത്. .
സത്രം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ, അഴുതക്കടവ് - രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 2.30 വരെ, മുക്കുഴി- രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 3.00 വരെ, ശബരിമലയിൽ നിന്ന് സത്രം (തിരികെ വരുന്നത്) - രാവിലെ 8.00 മുതൽ 11.00 വരെ എന്ന രീതിയിലാണ് സമയക്രമം.
date
- Log in to post comments