Skip to main content

പുരുഷ തെറാപ്പിസ്റ്റ് നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ - ഇടുക്കി ജില്ല - കരാര്‍ അടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ് (പുരുഷന്‍) തസ്തികയിലേക്ക് നവംബര്‍ 25 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിചേരുക. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാവും നിയമനം.
യോഗ്യത - കേരള സര്‍ക്കാര്‍ നടത്തുന്ന ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ) പാസ്സായിരിക്കണം.
പ്രതിമാസ വേതനം 14700/ രൂപ
പ്രായപരിധി 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഫോണ്‍ : 04862 291782.

date