Skip to main content

ആക്ഷേപങ്ങൾ അറിയിക്കാം

തോട്ടിപ്പണി (മാന്വൽ  സ്കാവെൻജർ) മുക്ത ജില്ലയായി  എറണാകുളത്തെ പ്രഖ്യാപിച്ചു. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം നടപടിക്രമങ്ങൾ പാലിച്ച് ഡിജിറ്റൽ സർവേ നടത്തിയതിനു ശേഷമാണ് ജില്ലയിൽ തോട്ടിപ്പണി ചെയ്യുന്നവർ ഇല്ലെന്ന് കണ്ടെത്തിയത്.  ഇതു സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ എറണാകുളം ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ 15 ദിവസത്തിനകം അറിയിക്കാമെന്ന്  അസി. ഡയറക്ടർ അറിയിച്ചു.

date