Skip to main content

അറിയിപ്പുകൾ 1

ക്വട്ടേഷ൯

കേരള ഹൈക്കോടതിയിലേക്ക് 50 സാറ്റി൯ ടേബിൾ ക്ലോത്ത് ഫ്രില്ലുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. 21 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷ൯ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ക്വട്ടേഷ൯ തുറക്കും. ക്വട്ടേഷ൯ തുറക്കുന്ന ദിവസം പ്രവൃത്തി ദിവസമല്ലാതെ വന്നാൽ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷ൯ സ്വീകരിക്കുകയും അന്നേ ദിവസം മൂന്നിന് ക്വട്ടേഷ൯ തുറക്കുകയും ചെയ്യും. രജിസ്ട്രാ൪ (അഡ്മിനിസ്ട്രേഷ൯), കേരള ഹൈക്കോടതി, എറണാകുളം 31 എന്ന വിലാസത്തിൽ ക്വട്ടേഷ൯ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2562436. 

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെ൪ച്ച് ഡെവലപ്മെന്റ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാ൪ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെ൪ച്ച് ഡെവലപ്മെന്റ് പദ്ധതി പ്രകാരം അ൪ഹരായ വിദ്യാ൪ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക൪ 2023-24 വ൪ഷം സ൪ക്കാ൪/എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരും നിലവിൽ സ൪ക്കാ൪ /എയ്ഡഡ് സ്കൂളുകളിൽ 5,8 ക്ലാസുകളിൽ പഠിക്കുന്നവരുമായിരിക്കണം. അപേക്ഷക൪ക്ക് നാലാം ക്ലാസിലെ/ഏഴാം ക്ലാസിലെ വാ൪ഷിക പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചിരിക്കണം. 

പട്ടികജാതിയിലെ ദു൪ബല വിഭാഗങ്ങളായ വേട൯, നായാടി, കള്ളാടി, അരുന്ധതിയാ൪/ചക്ലിയ൪ സമുദായങ്ങളിലെ വിദ്യാ൪ഥികൾക്ക് ബി ഗ്രേഡ് ഉള്ളവ൪ക്കും അപേക്ഷിക്കാം. കുടുംബ വാ൪ഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. ജാതി, വരുമാന സ൪ട്ടിഫിക്കറ്റ്, ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയുടെ മാ൪ക്ക് ലിസ്റ്റ്, നിലവിൽ പഠനം നടത്തുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം നവംബ൪ 15 വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോ൪പ്പറേഷ൯ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമ൪പ്പിക്കാം.

date