Skip to main content

പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം

സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാപോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 19 മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണ്ണനിരീക്ഷണത്തിലായിരിക്കും വെബ്കാസ്റ്റിങ്.സിവില്‍ സ്റ്റേഷനില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും നേതൃത്വത്തില്‍  പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളോടെയാണ്  വെബ്കാസ്റ്റിംഗ് നിരീക്ഷണം.  പോളിങ് ദിനത്തില്‍ രാവിലെ അഞ്ച് മുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തം അവസാനിക്കുന്നത് വരെ 184 ബൂത്തുകളിലും ലൈവ്‌സ്ട്രീമിങ് ഉണ്ടായിരിക്കും.

date