കണയന്നൂര്‍ താലൂക്ക് ഓഫീസ് മാറ്റും, എം എൽ എ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിക്കും
കണയന്നൂര്‍ താലൂക്ക് ഓഫീസ് നിലവിലുള്ള പൈതൃക സമുച്ചയത്തിൽ നിന്നു മാറ്റി പ്രവർത്തിപ്പിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിക്കുമെന്നു ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു.
താലൂക്ക് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനായി ദർബാർ ഹാൾ റോഡിൽ എയര്‍ ഇന്ത്യയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത കെട്ടിടത്തിന്റെ തത് സ്ഥിതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനൊപ്പം സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
തിരക്കേറിയ കണയന്നൂര്‍ താലൂക്ക് ഓഫീസ് നിലവില്‍ പാര്‍ക്ക് അവന്യു റോഡില്‍ 150 വര്‍ഷത്തിലേറെ പഴക്കമുള്ള കൊച്ചി രാജാവിന്റെ സെക്രട്ടേറിയറ്റായി പ്രവര്‍ത്തിച്ചിരുന്ന പൈതൃക മന്ദിരത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പൈതൃക പദവിയുള്ളതിനാല്‍ ഈ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്താനും ജീവനക്കാര്‍ക്കും ഓഫീസില്‍ വരുന്ന പൊതുജനങ്ങള്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത കെട്ടിടത്തിലേക്ക് കണയന്നൂര്‍ താലൂക്ക് ഓഫിസ് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നു. 27 സെന്റ് സ്ഥലത്ത് 855 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഇരുനില കെട്ടിടമാണിത്. മുൻപ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫിസായി പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടം താലൂക്ക് ഓഫിസാക്കി മാറ്റണമെങ്കില്‍ തറയോടു മാറ്റിവിരിക്കല്, സീലിങ് മാറ്റല്‍, വയറിങ്ങ്, പ്ലംബിംഗ്, കാബിനുകള്‍ തുടങ്ങി ഒട്ടേറെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിനു ഒരു കോടി രൂപയിലേറെ ചെലവു വരും.
See insights and ads
All reactions:
22
- Log in to post comments