ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്ഘാടനം എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു
ലോക പ്രമേഹരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. എന്‍.എ ഷീജ വിഷയാവതരണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ പി.എ സന്തോഷ്‌കുമാര്‍ സ്വാഗതവും തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനിത എം.ബി കൃതജ്ഞതയും രേഖപ്പെടുത്തി.
ചടങ്ങില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.കെ. ശ്രീജ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി. സജീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സബിത സതീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.ആര്‍ കൃഷ്ണന്‍കുട്ടി, കെ. രാമചന്ദ്രന്‍, സി.എച്ച്.സി എരുമപ്പെട്ടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി മുഹമ്മദ് ഇക്ബാല്‍, ഗ്രാമപഞ്ചായത്ത് അസ്സിസ്റ്റന്റ് സെക്രട്ടറി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
എല്ലാ വര്‍ഷവും നവംബര്‍ 14 ന് ലോക പ്രമേഹദിനം ആചരിക്കുന്നു. ഈ വര്‍ഷത്തെ സന്ദേശം 'തടസ്സങ്ങള്‍ നീക്കാം, വിടവുകള്‍ നികത്താം' എന്നതാണ്. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കീഴിലുള്ള ആശുപത്രികളില്‍ വിവിധ ബോധവത്കരണ പരിപാടികളും പരിശോധന ക്യാമ്പുകളും സംഘടിപ്പിച്ചു.
- Log in to post comments