Skip to main content

ലോട്ടറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംശദായ കുടിശിക വരുത്തി അംഗത്വം റദ്ദായവർക്ക് പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് അവസരം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പ്രസ്തുതമാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ബിൽ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസിൽ നേരിട്ട് എത്തണം. ഇപ്രകാരം അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് 2025 ലെ ഓണം ബോണസ് ലഭിക്കില്ല. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2300390.

date