Skip to main content

നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി തിങ്കളാഴ്ച (നവംബർ 18)

നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം  ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും  
സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യ പരിശീലനസ്ഥാപനങ്ങളുടെ ഉച്ചകോടി തിങ്കളാഴ്ച ( നവംബർ 18) നടക്കും. രാവിലെ 10 ന് തെള്ളകം എക്സ്കാലിബർ ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി സഹകരണ - തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിക്കും. സബ് കളക്ടർ ഡി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. കെ.എ.എസ്.ഇ. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റ്റി.വി. വിനോദ്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ദേശീയ റബർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. അറുമുഖം, കെ.എ.എസ്.ഇ. ഫിനാൻസ് ഓഫീസർ എം. എസ്. ലത എന്നിവർ പങ്കെടുക്കും. കെ.എ.എസ്.ഇ മാനേജർ സുബിൻ ദാസ്, സീനിയർ കൺസൾട്ടൻ്റ് ഡോ. എച്ച്.എം. വിനുത, മാനേജർ ആർ അനൂപ്, അസിസ്റ്റൻ്റ് മാനേജർ ആർ.കെ. ലക്ഷ്മിപ്രിയ എന്നിവർ വിവിധ സെഷനിൽ സംസാരിക്കും. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.
ജില്ലയിൽ നിലവിൽ നൈപുണ്യ പരിശീലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ പൊതു- സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചാണ് ഉച്ചകോടി നടത്തുന്നത്. 

ജില്ലാ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമാകുന്നതിന് പൊതു - സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപങ്ങൾക്ക് മാർഗ നിർദേശം നൽകുക, അവർക്ക് വിവിധ കേന്ദ്ര – സംസ്ഥാന നൈപുണ്യ വികസന പദ്ധതികൾ പരിചയപ്പെടുത്തുക, ജില്ലയിലെ നൈപുണ്യ വികസനപ്രവർത്തനങ്ങളിൽ പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ജില്ലയിലെ നൈപുണ്യ വികസന വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ജില്ലയിലെ വിവിധ വ്യവസായ മേഖലകൾക്കാവശ്യമായ നൈപുണ്യക്ഷമതയുള്ള ഉദ്യോഗാർഥികളെ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
വിശദവിവരങ്ങൾക്ക് ഫോൺ: ജില്ലാ സ്കിൽ കോ-ഓർഡിനേറ്റർ - 9447881901.

date