Post Category
ധനസഹായം
വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് വനിതശിശുവികസന വകുപ്പിന്റെ 'മംഗല്യ' പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. 25,000 രൂപ പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കും. പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും നിർദ്ദിഷ്ട രേഖകളും സഹിതം www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവിന്റെ മരണം മൂലം വിധവയായവർക്കുമായാണ് പദ്ധതി. അപേക്ഷക ബി.പി.എൽ. അഥവാ മുൻഗണനാ വിഭാഗത്തിൽ പെട്ടവരായിരിക്കണം. 18 നും 50നും മദ്ധ്യേ പ്രായമുള്ളയാളാകണം. പുനർവിവാഹം കഴിഞ്ഞ് ആറു മാസത്തിനകം അപേക്ഷ നൽകണം. വിശദവിവരത്തിന് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
date
- Log in to post comments