Skip to main content

സമന്വയം പദ്ധതി: തീരദേശ മേഖലയിൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന 'സമന്വയം' പദ്ധതിയുടെ ഭാ​ഗമായി തിരുവനന്തപുരം തീരദേശ മേഖലയിലെ തൊഴിൽരഹിതർക്കായി രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 480 ഉദ്യോഗാർത്ഥികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു..

സമന്വയം രജിസ്‌ട്രേഷൻ ക്യാമ്പയിനുകൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18നും 59നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യർക്ക് ഈ പദ്ധതി ഗുണപ്രദമാകുമെന്നും 2024 ഡിസംബറിനുള്ളിൽ ഒരു ലക്ഷം തൊഴിൽരഹിതർക്ക് പദ്ധതിയൂടെ പ്രയോജനം ലഭിക്കുമെന്നും അഡ്വ. എ. എ റഷീദ് പറഞ്ഞു.

കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷാജിത നാസർ, സെറാഫിൻ ഫ്രെഡി, സമന്വയം ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുൾ അയൂബ്, എം. കെ അഷ്റഫുദീൻ, മുഹമ്മദ് അലിം, എസ്.എം ഹനീഫ തുടങ്ങിയവർ സംസാരിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ പ്രതിനിധികളായ നിതീഷ് റ്റി. എസ്, ജസ്റ്റിൻ മാത്യു, ധന്യ പവിത്രൻ എന്നിവർ പദ്ധതിയും സേവനങ്ങളും പരിചയപ്പെടുത്തി. ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകുന്നതാണ് സമന്വയ പദ്ധതി.

date