Skip to main content

ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ : 1 ജിബി ഡാറ്റ തികച്ചും സൗജന്യം കെ ഫൈ - കേരള വൈഫൈ

സംസ്ഥാന ഐ. ടി മിഷൻ ബി.എസ്.എൻ.എൽ മായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതോടെ  ഇടുക്കി ജില്ലയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചുതുടങ്ങി. സംസ്ഥാനമൊട്ടാകെ 2023 പൊതുസ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സേവനം. 1 ജിബി ഡാറ്റ തികച്ചും സൗജന്യമായും തുടർന്ന് കൂടുതൽ ഡാറ്റ മിതമായ നിരക്കിലും ലഭിക്കും.

ബസ് സ്റ്റോപ്പുകൾ, ജില്ലാ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ,   തുടങ്ങിയ സ്ഥലങ്ങളിൽ ദിവസവും 10 Mbps വേഗതയിലാകും സൗജന്യ ഇന്റർനെറ്റ് ലഭിക്കുക.

ജില്ലയിലെ സൗജന്യ വൈഫൈ പ്രദേശങ്ങൾ അറിയാൻ ചുവടെ ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://itmission.kerala.gov.in/sites/default/files/2022-04/KFi_Location%20List.pdf

 

date