പ്രൊഫിഷ്യന്‍സി അവാര്‍ഡ്: 566 പേര്‍ക്ക് 28.30 ലക്ഷം ബാങ്കിലെത്തിച്ചു: മന്ത്രി ബിന്ദു
സാമൂഹ്യനീതി വകുപ്പ് കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന പ്രൊഫിഷ്യന്‍സി അവാര്‍ഡ് 566 പേര്‍ക്കായി 28.30 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. അയ്യായിരം രൂപ വീതമുള്ള പ്രൊഫിഷ്യന്‍സി അവാര്‍ഡ് തുകയാണ് വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചത്.
2024 മാര്‍ച്ചില്‍ നടത്തിയ എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമാക്കിയിട്ടില്ല.
എസ് എസ് എല്‍ സി വിഭാഗത്തില്‍ 341 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 225 പേരുമാണ് ഇക്കുറി പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അര്‍ഹത നേടിയത്. എല്ലാ വിഭാഗം ഭിന്നശേഷിക്കാരെയും ചേര്‍ത്തുപിടിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് കടുത്ത സാമ്പത്തിക പരിമിതികള്‍ക്കുള്ളിലും ക്ഷേമ-ആശ്വാസ നടപടികള്‍ കൈക്കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടികയും വിവരങ്ങളും www.hpwc.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍-0471-2322065, 9497281896.
- Log in to post comments