കുടുംബശ്രീ 'CONNECT' 24, തൊഴില്‍മേള സംഘടിപ്പിച്ചു വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവരണം മന്ത്രി ബിന്ദു
വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ സ്വയം ആരംഭിക്കാന്‍ തയ്യാറുള്ള വനിതകള്‍ കേരളത്തില്‍ ഉണ്ടാകണം. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കടമകളില്‍ ഒന്ന് ഇത്തരത്തിലുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വനിതകള്‍ക്ക് പരിശീലനം നല്കി സംരംഭകരായി സ്ത്രീകളെ രൂപപ്പെടുത്തിയെടുക്കുക എന്നുള്ളതാണെന്ന് ഉന്നത വി വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയു-ജികെവൈ), കേരള നോളെജ് ഇക്കോണമി മിഷന് എന്നീ പദ്ധതികളുടെ ഭാഗമായി ഇരിഞ്ഞാലക്കുട രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കണക്ട് 2024 തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ കേരളത്തിന്റെ സമ്പത്താണ്. അവര്‍ക്ക് അവരുടെ അഭിരുചിക്കും കഴിവിനും ഒത്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന തൊഴില്‍മേളകളുടെ ലക്ഷ്യം. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നത് പ്രധാനമാണ്. സാമ്പത്തിക സ്വയംപര്യാപ്തത സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപാധിയാണെന്നും മന്ത്രി പറഞ്ഞു.
18 വയസ്സ് മുതല്‍ 40 വയസ്സു വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി നേടുന്നതിനും, 18 മുതല്‍ 35 വയസ്സ് വരെയുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തിനുള്ള അവസരവും മേളയില്‍ ഉണ്ടായിരുന്നു.
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അദ്ധ്യക്ഷയായ മേളയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് വിശിഷ്ടാഥിതിയായി. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഡോ. സലില്‍ യു സ്വാഗതവും കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പറും ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ ആര് ജോജോ, ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷിബിന്‍ സി സി, ഇരിങ്ങാലക്കുട കുടുംബശ്രീ സിഡിഎസ് 1 ചെയര്‍പേഴ്സണ്‍ പുഷ്പവതി പി കെ, ഇരിഞ്ഞാലക്കുട കുടുംബശ്രീ സി ഡി എസ് 2 ചെയര്‍പേഴ്സണ്‍ ഷൈലജ ബാലന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ പ്രസാദ് കെ കെ, പ്രസ്തുത പരിപാടിക്ക് നന്ദി അര്‍പ്പിച്ചു.
ഐടി, ബാങ്കിംഗ് & ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിരവധി മേഖലകളിലേക്കാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. 42 തൊഴില്‍ദാതാക്കളും, 1200 ല്‍ അധികം ഉദ്യോഗാര്‍ത്ഥികളും പരിപാടിയുടെ ഭാഗമാവുകയും 500 ല്‍ അധികം പേര് ആദ്യഘട്ടം തിരഞ്ഞെടുപ്പില്‍ ഇടം നേടുകയും ചെയ്തു. തൊഴില്‍ മേളയോട് അനുബന്ധിച്ച് ഡിഡിയു-ജികെവൈ, ആര്‍എസ്ഇറ്റിഐ കോഴ്സുകളുടെ പ്രചരണാര്‍ത്ഥം ഐഇസി സ്റ്റാള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു.
- Log in to post comments