Skip to main content

എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ ഒഴിവ്

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവം.20, 2 മണിക്ക് പ്രന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടത്തും. ഏറ്റവും കുറഞ്ഞ യോഗ്യത എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം/ഡി എന്‍ ബി അഥവാ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഉള്ള ബിരുദാനന്തര ബിരുദം / ഡി എന്‍ ബി ആണ്. പ്രതിമാസ വേതനം 73,500/- രൂപ. താപര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രെജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ല.

date