Skip to main content

കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോഫിനാൻസ് വായ്പാ വിതരണം

 

മേപ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പയുടെ വിതരണോത്ഘാടനം ഇന്ന്  (25.11.2024) നടയ്ക്കും. രാവിലെ 10 ന് മൂപ്പൈനാട് സെന്റ്. ജോസഫ് പാരിഷ് ഹാളിൽ  കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ  റോസക്കുട്ടി ടീച്ചർ നിർവഹിക്കും. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അദ്ധ്യക്ഷത വഹിക്കും.  കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ബിന്ദു വി.സി/ കോർപറേഷൻ മേഖലാ മാനേജർ  ഫൈസൽ മുനീർ കെ നന്ദിയും പറയും.  രാധ രാമസ്വാമി വൈസ് പ്രസിഡന്റ്, മേപ്പാടി ഗ്രാമ പഞ്ചായത്ത്,  ബി നാസർ ചെയർമാൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, മേപ്പാടി ഗ്രാമ പഞ്ചായത്ത്, രാജു ഹെജമാടി ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, മേപ്പാടി ഗ്രാമ പഞ്ചായത്ത്,  ജോബിഷ് കുര്യൻ വാർഡ് മെമ്പർ, മേപ്പാടി ഗ്രാമ പഞ്ചായത്ത്,  പി കെ ബാല സുബ്രഹ്മണ്യൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, വയനാട്, ശ്രീമതി ബിനി പ്രഭാകരൻ സി.ഡി.എസ് ചെയർപേഴ്സൺ, മേപ്പാടി ഗ്രാമ പഞ്ചായത്ത് എന്നിവർ പങ്കെടുക്കും.
32 കുടുംബശ്രീ ഗ്രൂപ്പുകളിലെ 340 അംഗങ്ങൾക്കായി 2,15,80,000/- രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. ഈ വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
മേപ്പാടി മേഖലയിൽ നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിന് ശേഷം നിരവധി പദ്ധതികളാണ് വനിതാ വികസന കോർപറേഷൻ ഈ മേഖലയിൽ ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നത്. ദുരന്തം ഉണ്ടായ ഉടനെ തന്നെ രണ്ടു ഘട്ടങ്ങളിലായി നാല് ലക്ഷത്തോളം രൂപ വില വരുന്ന വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ ഉൾപ്പടെ നിരവധി വസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപറേഷന്റെ വക 38 ലക്ഷം രൂപയും വനിതാ വികസന കോർപറേഷന്റെ അഭ്യർത്ഥന മാനിച്ച് IDBI ബാങ്ക് ഒരു കോടി രൂപയും നൽകുകയുണ്ടായി. വനിതാ വികസന കോർപറേഷനിൽ നിന്നും വായ്പ എടുത്ത ദുരന്തത്തിൽ അകപ്പെട്ടവരുടെ വായ്പകൾ എഴുതി തള്ളാനുള്ള തീരുമാനം കോർപറേഷൻ കൈക്കൊണ്ടിട്ടുണ്ട്. ഇതിനു പുറമെയാണ് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗംങ്ങൾക്ക് രണ്ടര കോടിയോളം രൂപ ഈ മേളയിൽ  വിതരണം ചെയ്യാൻ പോവുന്നത്. കൂടാതെ ഒന്നര കോടിയോളം രൂപയുടെ സ്വയം തൊഴിൽ വ്യക്തിഗത വായ്പയും ഈ മേളയിൽ  വിതരണം ചെയ്യും.  പഞ്ചായത്തിലെ താല്പര്യമുള്ള 20 വനിതകൾക്ക് സംരംഭകത്വ പരിശീലന ക്ലാസ് അടുത്ത മാസം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

date