Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി അയ്യങ്കാളി മൊമോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വര്‍ഷം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2023-24 വര്‍ഷം നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവരും രക്ഷിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും ആകണം. വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയാര്‍ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബി ഗ്രേഡ് മതി.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച പ്രധാനാധ്യാപകന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ അഞ്ചിന് മുമ്പ് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം.

date