Skip to main content

സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം: നിലമ്പൂര്‍ മികച്ച നഗരസഭ, പെരുമ്പടപ്പ് മികച്ച ബ്ലോക്ക് പഞ്ചായത്ത്

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹികനീതി വകുപ്പ് ഏര്‍പ്പെടുത്തിയ 2024ലെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരത്തില്‍ ജില്ലക്ക് മികച്ച നേട്ടം. മികച്ച നഗരസഭയായി നിലമ്പൂരും മികച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായി പെരുമ്പടപ്പും തെരഞ്ഞെടുക്കപ്പെട്ടു. നിലമ്പൂര്‍ നഗരസഭക്ക് 50,000 രൂപയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് 25000 രൂപയുംലഭിക്കും. പുരസ്‌കാരങ്ങള്‍ ഡിസംബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തില്‍ വിതരണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ,സാമൂഹികനീതി മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

date