Skip to main content

യുവ ഉത്സവ് 2024 ശ്രദ്ധേയമായി മത്സരവിജയികള്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കും

യുവജനങ്ങളുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെഹ്‌റു യുവകേന്ദ്ര കണ്ണൂര്‍ സംഘടിപ്പിച്ച യുവ ഉത്സവ് 2024 ശ്രദ്ധേയമായി. തോട്ടട എസ്.എന്‍ കോളേജില്‍ ഡോ.വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണെന്ന് എം.പി പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സി.പി സതീഷ് അധ്യക്ഷനായിരുന്നു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ കെ രമ്യ, യുവജനക്ഷേമ ബോര്‍ഡ് ഓഫീസര്‍ കെ പ്രസീത, എസ് മഹേഷ്, ഇ ശ്രീലത, പ്രശാന്ത്, പ്രയാഗ് മുരളി മിഥുന്‍ രാജ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷന്‍, കുടുംബശ്രീ, എക്‌സൈസ്, തപാല്‍ വകുപ്പുകളുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.

യുവ ഉത്സവ് 2024 ന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെയും പ്രഖ്യാപിച്ചു. ചിത്രരചന മത്സരത്തില്‍ പി.പി അദ്വൈത് ഒന്നാം സ്ഥാനവും പി വിശാല്‍ രണ്ടാം സ്ഥാനവും അക്ഷയ ഷമീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രസംഗമത്സരത്തില്‍ എന്‍ ആര്‍ സുമയ്യ ഒന്നാമതെത്തി. വര്‍ഷ രണ്ടാമതും ആദിത്യ ശ്രീജിത്ത് മൂന്നാമതുമെത്തി. പൂര്‍ണ്ണ ശ്രീനിവാസന്‍ കവിതാ രചന ഒന്നാസ്ഥാനത്തെത്തി. ഗോപിക ജി കൃഷ്ണന്‍ രണ്ടാം സ്ഥാനവും ഹെനോക സനേഷ് മൂന്നാം സ്ഥാനവും നേടി. ഫോട്ടോഗ്രഫി മത്സരത്തില്‍ അനുശ്രീ പ്രദീപ്, വി.ആര്‍ നന്ദന,വി സാനിയ മിര്‍സ എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നാടോടി നൃത്തത്തില്‍ യൂണിവേഴ്‌സല്‍ തിലാനൂര്‍ ഒന്നാമതും ചിന്മയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടാമതും സഫ്ദര്‍ ഹാഷ്മി ഗ്രന്ഥാലയം, തായം പൊയില്‍ മൂന്നാമതുമെത്തി. പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡമാണ് വിജയികള്‍ക്ക് ലഭിക്കുക.

date