മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മൈക്രോപ്ലാന്‍ വിശകലന യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ മൈക്രോപ്ലാനിന്റെ വിശകലന യോഗം ചേര്‍ന്നു. മേഖലയില്‍ പ്രത്യേകം ക്ലസ്റ്റര്‍ തിരിച്ച് ദുരന്തബാധിതരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് തയ്യാറാക്കിയ സര്‍വ്വെയുടെ അടിസ്ഥാനത്തിയാണ് വിശകല യോഗം ചേര്‍ന്നത്. 1076 കുടുംബങ്ങളില്‍ നിന്നും ശേഖരിച്ച 4426 ആളുകളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ദുരന്തബാധിതരുടെ ഉപജീവനമാര്‍ഗം സാധ്യമാക്കുകയാണ് മൈക്രോപ്ലാനിലൂടെ ലക്ഷ്യമാക്കുന്നത്. പ്രത്യേക പരിശീലനങ്ങളും പഠനങ്ങള്‍ക്കും ശേഷമാണ് സര്‍വ്വെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതംരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിശകലന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സി.സി നിഷാദ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments