Skip to main content

പ്രവാസി പരാതിപരിഹാര കമ്മിറ്റി 28ന്: പരാതി നൽകാം

ജില്ലാ പ്രവാസി പരാതിപരിഹാര കമ്മിറ്റി യോഗം നവംബർ 28ന് രാവിലെ 11.30ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ചേരും. പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നവംബർ 28ന് മുമ്പ് കോട്ടയം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നൽകാം.  ഇ-മെയിൽ: jdlsgdktm@gmail.com ഫോൺ: 0481 2560282.

date