Skip to main content

ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണോദ്ഘാടനം നവംബര്‍ 30 ന്

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂര്‍ കളക്ടറേറ്റ് അനക്‌സ് ഹാളില്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് 2.30 ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ യൂണിയന്‍ നേതാക്കള്‍, ഭഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date