Skip to main content

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിന്‍ തുടങ്ങി

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ 'ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിന്‍' തുടങ്ങി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പെയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ റാലി തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തൃശ്ശൂര്‍ ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ബോധവത്ക്കരണ റാലി നടത്തിയത്.

ക്യാമ്പയിനോടനുബന്ധിച്ച് വകുപ്പിലെ ജീവനക്കാര്‍ക്കായി തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ചെമ്പൂക്കാവ് ഡിവിഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ വിശിഷ്ടാതിഥിയായി. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി. മീര പരിപാടിക്ക് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ എ.പി സുബൈദ, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ്. പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമന്‍ സ്‌പെഷലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി കോര്‍ഡിനേറ്റര്‍ ബി.എസ് സുജിത് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.

date